(6 ) സന്യാസ ടിപ്സ് 2014 .........ഈ പ്രപഞ്ചത്തിൽ ഒരു വ്യവസ്തയുമില്ലാതിരിക്കുന്ന ഒന്നുണ്ടെങ്കിൽ അത് കാലമാണ്.അത് എപ്പോഴും വ്യവസ്ഥകളെ തെറ്റിക്കുകയാണ് ചെയ്യുന്നത്.കാരണം അത് അനുനിമിഷം മാറ്റത്തിൽ അതിഷ്ടിതമത്രേ .നമ്മുടെ അനുഭവങ്ങളുടെ ഭൂതകാലത്തിലൂടെ അറിവുകള കൂട്ടി വെക്കുന്ന മനസ്സാണ് വ്യവസ്ഥകൾ എന്ന മണ്ടത്തരം ഉണ്ടാക്കുന്നത്.ഭൂതകാലത്തിൽനിന്നുള്ള എന്ത് വ്യവസ്ഥയും നാളെ തെറ്റു വാൻ പോകുകയാണ്.വർത്തമാനത്തിൽ വ്യവസ്തയുണ്ടാക്കുവാനും സാധ്യമല്ല.
ഒരു ഉപനിഷത്തിൽ പോലും സമൂഹവും അതിന്റെ വ്യവസ്ഥകളും പറയുന്ന രീതിയിൽ,അവയുടെ വ്യവസ്ഥകളെ അടിസ്ഥാനപ്പെടുത്തി നന്മചെയ്യണ മെന്നു പറയുന്നില്ല.ബോധം ഉപയോഗിച്ച് അന്വേഷിക്കാനും അനുഭവിക്കുവാനും പ്രവർത്തിക്കുവാനും മാത്രമാണ് ഗുരു ശിഷ്യനോട് അതിലോക്കെയും പറയുന്നത്.ആ പാതയിൽ ചില നിർദ്ദേശങ്ങൾ മാത്രം കൊടുക്കുന്നു.അത്രമാത്രം. ശരിയും തെറ്റും വിവേചിക്കുകയാണ് ക്ഷീര നീര വിവേചനം. ഉപനിഷത്തിലൊക്കെയും അതിന്റെ അളവുകോൽ ബോധമാണ്.സമൂഹത്തിന്റെ വ്യവസ്ഥകൾ അല്ലെന്നു കാണാം. "സമ്യക്കായ ന്യാസം' എങ്ങനെയാണ് നാം ചെയ്യുവാൻ പോകുന്നത്? എന്തിനെയെങ്കിലും ഒഴിവാക്കുമ്പോൾ നാം അതിനെ ഒഴിവാക്കണമെന്ന ചിന്തയുടെ അടിമയായിക്കഴിഞ്ഞു.കര്മ്മ ബന്ധം തുടങ്ങി.അപ്പോൾ ഭൗതികമായ പരിത്യാഗമല്ല സന്യാസം.ഹിമാലയത്തിലിരിക്കുന്ന ചിലർ അവിടെചെന്നവരോട് ഇലക്ഷന്റെ റിസൽട്ട് ചോദിച്ചുവത്രേ.അവര്കിവിടെ എന്ത് നടക്കുന്നുവേന്നറിയണം .(എല്ലാരുമല്ല )അവർ ഈ മനസ്സും കൊണ്ടാണ് അവിടെ പോയിട്ടുള്ളത്.എന്ത് ഫലം?അനുനിമിഷം വിശ്രമമില്ലാതെ ഭ്രാന്തമായി ചിന്തകളെ ഉത്പ്പാദിപ്പിച്ചുകൊണ്ടിരിക്കുന്ന മനസ്സാണ് ഉപേക്ഷിക്കേണ്ടത്."നിങ്ങൾ നിങ്ങളുടെ മനസ്സിനെ ഉപേക്ഷിച്ചാൽ എല്ലാം ഉപേക്ഷിച്ചു കഴിഞ്ഞു.അത് സന്യാസമായിക്കഴിഞ്ഞു "എന്ന് ലളിതമായി രാമണ മാഹര്ഷി പറഞ്ഞതും അതുകൊണ്ടാണ്.sree
pls likeprmt
https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625?ref=bookmarks
https://www.facebook.com/groups/806243926077220/

No comments:
Post a Comment