Tuesday, August 26, 2014

(12 ) സന്യാസ ടിപ്സ് 2014 ...............ഈശ്വരാന്വേഷണത്തിനു ഒരു യോഗ്യതയും ആവശ്യമില്ല.ഒരു ബുക്കും കാണാതെ പഠിക്കേണ്ട ,ആ അന്വേഷിക്കാനുള്ള ത്രിൽ മാത്രമാണ് വേണ്ടത്.അപ്പോൾ ഒഴിവാക്കേണ്ടത് പുസ്തകങ്ങള കാണിച്ചു ഭയപ്പെടുത്തുന്ന അനുഭവമില്ലാത്ത ആത്മീയ വാദികളെ മാത്രമാണ്.അവർ നമ്മെ ഭയപ്പെടുത്തുന്നു സന്യാസം ജീവിതത്തിന്റെ തിരസ്കരനമാനെന്നും മറ്റും പറഞ്ഞ് .ഒരുതരത്തിൽ ബോധപരമായി ഉയരുമ്പോൾ താനേ അനായാസേന സംഭവിക്കുന്ന ഒന്നാണ് സന്യാസവും,അതുമായി ബന്ധപ്പെട്ട് ഒരു ഘട്ടത്തിൽ ഉണ്ടാകുന്ന വിരക്തിയും. എന്നാൽ ആ വിരക്തിയും മാറി ശുധബോധമാകുംപോൾ അയാൾ ഒന്നിനെയും തള്ളുന്നുമില്ല ,സ്വീകരിക്കുന്നുമില്ല.അവർ തങ്ങളുടെ ബോധം പറയുമ്പോലെ ജീവിക്കുന്നു.അയാളുടെ ശ രീരത്തിൽ നല്ലതും ചീത്തയും വേര്തിരിക്കാൻ ഒരു വ്യക്തിത്വമോ,ചിന്തകളോ,മനസ്സോ ഇല്ലതന്നെ.അതിന്റെ ആവശ്യവുമില്ല.കാരണം അയാളുടെ ചിന്തകള് പരമാത്മായിന്റെതാണ്.അതിനാൽ സ്വന്തം മനസ്സിനെ,ചിന്തകളെ,വ്യക്തിത്വത്തെ ഇല്ലായ്മചെയ്യാതെയുള്ള എല്ലാ സന്യാസനാടക ങ്ങളും തികച്ചും ഉപരിപ്ലവമാനെന്നുറപ്പാണ് .സത്യവിസ്ഫോടണം സംഭവിക്കുവാനായി എല്ലാം ഉപേക്ഷിച്ചാൽ കാര്യങ്ങൾ കൂടുതൽ കുഴഞ്ഞു മറിയുകയെ ഉള്ളു. ഉപേക്ഷിക്കുമ്പോൾ അതുമായി അകമേ മാനസീകമായി ഉറച്ച ബന്ധം സ്ഥാപിക്കുന്നു.ആദ്യം അത് സംഭവിക്കാൻ ചെയ്യേണ്ടത് സത്യലോകത്തെക്ക് പ്രവേശിക്കുകയാണ്. കഴിവതും സത്യം മാത്രം പറയുകയും ചിന്തിക്കുകയും ചെയ്യുക.അപ്പോൾ നാം കാണുന്നതും അനുഭവിക്കുന്നതും സത്യങ്ങളായിരിക്കും .ആ സമയത്ത് അതനുഭവിക്കുവാൻ ഒരു ഗ്രന്ഥത്തിന്റെയും ആവശ്യമില്ല.ഒരു ഗുരുവിന്റെയും ആവശ്യമില്ല.ഗ്രന്ധങ്ങളെ തങ്ങളുടെ അനുഭവത്തെ മനസ്സിലാക്കികൊടുക്കുവാൻ വേണ്ടി അത്യാവശ്യമെങ്കിൽ മാത്രം ഉപയോഗിക്കുകയല്ലേ വേണ്ടത്.സ്ഥാപിക്കുവാൻ വേണ്ടി അവയെ ദുരുപയോഗം ചെയ്യുമ്പോൾ അവയുടെ ജീവൻ നഷ്ടപ്പെടുന്നു.ജീവിതത്തിൽ സ്വന്തം അനുഭവമില്ലെങ്കിൽ മാത്രമാണ് നാം ഗ്രന്ഥങ്ങള ഉപയോഗിക്കാറു .ഒരു ഭക്ഷണത്തിന്റെ റെസിപ്പിയുടെ ബുക്ക് നാം എടുക്കുന്നത് അമ്മ അടുത്ത് ഇല്ലാത്തപ്പോഴായിരിക്കും.സ്വന്തം വാക്കുകൾക്ക് അനുഭവങ്ങളുടെ സത്യത്തിന്റെ ആധികാരികത ഇല്ലാതിരിക്കുംപോൾ മാത്രമാണ് ഗ്രന്ഥങ്ങളെ ഇത്തരം ഊന്നുവടികളാക്കി ഉപയോഗിക്കേണ്ടി വരുന്നത് .അതിനാൽ യഥാര്ത സന്യാസം അറിയേണ്ടത് ഉദ്ധരണികൾ വളരെ കുറച്ചു , കാര്യം മനസ്സിലാക്കിക്കുവാൻ മാത്രം ഉപയോഗിക്കുന്ന ഗുരുമുഖത്തുനിന്നോ,അങ്ങനെയുള്ള പുസ്തകങ്ങൾ നൽകുന്ന സ്വന്തം ബോധത്തിന്റെ വര്ധനവിലൂടെയോ,അങ്ങനെയുള്ളവരുമായുള്ള സത്സംഗത്തിലൂടെയോ ആണ്.അപ്പോൾ എല്ലാം അനായാസേന സംഭവിക്കുന്നു.നാം ആനന്ദത്തോടെ വെറും കാഴ്ചക്കാരനായി നോക്കി നില്ക്കുകയെ വേണ്ടു.sree
pls likeprmt
https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625?ref=bookmarks
https://www.facebook.com/groups/806243926077220/

No comments:

Post a Comment