(11 ) സന്യാസ ടിപ്സ് 2014 ...'യുധമുഖത്തു'നിന്നു അര്ജുനൻ ചോദിച്ചതുകൊണ്ടു കൃഷ്ണൻ യുദ്ധം ചെയ്യാൻ പറഞ്ഞു എന്നേയുള്ളു.ഗീതൊപദേശം ചന്തയിലായിരുന്നു നടന്നതെങ്കിൽ അദ്ദേഹം ലാഭ നഷ്ടങ്ങളെക്കുറിച്ചു വേണ്ടതിലധികം ചിന്തിക്കാതെ (ബിസിനസ് ) കച്ചവടം ചെയ്യാൻ അര്ജുനനോട് പറഞ്ഞേനെ.അതൊരു ഡ്രയിനെജു പണി ക്കിടയിലാനെങ്കിൽ ആ ജോലി വിഷമമില്ലാതെ ചെയ്യുവാൻ പറഞ്ഞേനെ.അതായത് അപ്പപ്പോൾ വന്നുചെരുന്നവയെ ഞാൻ എന്ന ഭാവം(അഹം ) ഇല്ലാതെ,വ്യക്തിത്വമില്ലാതെ , ബോധമുപയോഗിച്ചു നോക്കിക്കാണുമ്പോൾ മനുഷ്യനെ ഇപ്പോഴും മഥിക്കുന്ന സംശയം മാറുകയും തന്റെ അപ്പോഴത്തെ ധർമ്മം,കര്മ്മം അറിയാൻ കഴിയുമെന്നും അതാണ് ചെയ്യെണ്ടതുമെന്നും കൃഷ്ണൻ പറയുന്നു.ഒരു യഥാർത്ഥ സന്യാസിയുടെ ആന്തരീക ഭാവമാണ് ,ആ ടെക്നിക്കാണ് കൃഷ്ണൻ ഇവിടെ പറയുന്നത്(ബാഹ്യമായി ജീവിതം ഉപേക്ഷിച്ചവരെ വിടുക ).കൃഷ്ണനെ മനസിലാക്കാൻ ശ്രമിക്കുകയല്ലേ വേണ്ടത്?അല്ലാതെ അദ്ദേഹത്തെ 'യുദ്ധ പ്രേരകനെന്നും' മറ്റും വിമർശിച്ചാൽ 1000 കണക്കിന് വര്ഷം മുൻപ് എല്ലാം നേടി സമാധിയായ കൃഷ്ണൻ എന്ന ആ സന്യാസയോഗിക്കൊന്നും നഷ്ടപ്പെടാനില്ല. നഷ്ടം നമുക്കാണ്.നിരാസ്ക്തമായ ഭാവം ആണ് സത്യത്തില്‍ മോക്ഷം .ആ നിരാസക്ത ഭാവം അതായതു കൃഷ്ണൻ പറയുന്ന ലാഭ -നഷ്ട,നല്ലതുംചീത്തയും എന്ന ,തെറ്റും ശരിയും എന്ന ,പുണ്യവും പാപവും എന്ന വ്യത്യാസങ്ങളില്ലാതെ,ചിന്തകളില്ലാതെ ബോധമുപയോഗിച്ചു 'മധ്യമത്തിൽ' അഥവാ -100 അല്ലാത്ത ,+100 അല്ലാത്ത പൂജ്യത്തിൽ ,എല്ലാ കര്മബന്ധങ്ങളും 'ന്യസിക്കപ്പെടുന്ന' പൂർണത്തിൽ നിൽക്കുംപോളെ ഈ ഭാവം കയ്‍വരികയുള്ളൂ. അതാണ് യഥാർത്ഥ സന്യാസം .ചിന്തകളിലൂടെ അതു കാണാതെ പഠിക്കാനുള്ള തല്ല ,അനുഭവിക്കുവാനുള്ളതാണ് .സെൻബുദ്ധി സത്തിലെ കുങ്ങ്ഫു ധ്യാന മുറകൾ,സെൻ ആർച്ച റി എന്നിവ ബുദ്ധന്റെ ആശയങ്ങൾ ബോധവര്ധനവിനായുള്ളവയായിരുന്നെന്നും അതിനായി യുദ്ധങ്ങളുടെ പരിശിലനത്തെ പോലും അനുകൂലിക്കുന്നുവെന്നും തെളിയിക്കുന്നു.യോഗി ആനന്ദവാനാണ് .ആനന്ദം സുഖമല്ല.സുഖം ദുഖത്തിന്റെ അഭാവത്തിൽ വരുന്നതാണ്.സുഖത്തിനു ഒരു കാരണമുണ്ടാവും.എന്നാൽ ആനന്ദം നമ്മുടെ സ്തായീഭാവമാണ് .അതിനാൽ അത് കാരണമില്ലാതെ ഉണ്ടാകുന്നതാണ് .അത് ദുഖമായി മാറുന്നില്ല.എന്നാൽ സുഖം ഭാവിയിൽ ദുഖമാകുവാൻ പോകുകയാണ്.സുഖം സ്വാര്തതയാണ്.ആനന്ദം പങ്കുവെക്കലാണ് .സന്യാസം അറിയാത്തവർക്ക് അത്രമാത്രം ദുഷ്കരം ആണ്.അറിയുന്നവർക്ക് ഏറ്റവും എളുപ്പ വും അതുതന്നെയാണ്.sree
pls likeprmt
https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625?ref=bookmarks
https://www.facebook.com/groups/806243926077220/
pls likeprmt
https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625?ref=bookmarks
https://www.facebook.com/groups/806243926077220/

No comments:
Post a Comment