"ഞാനും ബോധപ്രാപ്തനാകും" ......എവിടെയും എത്തിച്ചേ രുവാനില്ല,ഈ നിമിഷത്തിലും മനോഹരമായ വലിയൊരു ഭാവികാലം നമ്മെ കാത്തിരിക്കുന്നുമില്ല .നമ്മൾ ഇപ്പോൾ തന്നെ സംത്രിപ്തരാണെ ങ്കിൽ.നാളെ ഒന്നും നമുക്ക് നേടാനില്ല ,ഈശ്വ രനെയും,ബ്രഹ്മത്തിനെയും,ബൊധൊദയത്തിനെയും ഒന്നും.കാരണം ഇതെല്ലാം കുടികൊള്ളുന്നത് ഇപ്പോൾ ആണ്.ഈ നിമിഷങ്ങളിലാണ്.'സെന്നി'ന്റെ അന്തസത്തയും ഇതുതന്നെ.ഒരു സൂഫി സ്വയം കറങ്ങി നിർത്തം വെക്കുംപോളും ,ശ്രീ ശങ്കരൻ ഭജഗോവിന്ദം പാടുംപോളും , ഒരു ബോൾ സംഗീതം ആലപിക്കുംപോളും അവർ എത്തുന്നതും വർത്തമാനകാലത്തിന്റെ ഈ ബോധകെന്ദ്രത്തിലാണ് .ഭാവിയിലേക്ക് നോക്കുന്നവർക്കും ഭൂതത്ത്തിലേക്ക് നോക്കുന്നവര്ക്കും നഷ്ടപ്പെടുന്നത് ഈ വർത്തമാനകാലമാണ് .ജീവിതമാണ്.സജീവത അവിടെമാത്രമേയുള്ളൂ . ഞാൻ ബോധോദയം നേടും എന്ന ആശയം നമ്മെ ഭാവികാലത്തിലേക്കും , ഞാൻ ബോധോദയം നേടിയ (ബ്രഹ്മത്തെ അറിഞ്ഞ ) ആളാണെന്നുള്ള ആശയം നമ്മെ ഭൂത കാലത്തിലേക്കും ആ യഥാർത്ഥ ബ്രഹ്മാനുഭവത്തിൽനിന്നും മാറ്റിക്കളയുന്നു .ഇതിനുരണ്ടിനും ഇടയ്ക്കു കൃഷ്ണന്റെ 'മധ്യമമാർഗത്തിൽ ,ബുദ്ധന്റെ സുവർണമധ്യമനിയമത്തിൽ നിലനിൽക്കുവാൻ സാധിക്കുന്നവർക്കുള്ളതാണ് ആ ആഹ്ലാദലോകം.കാരണം അവിടെ ആശയങ്ങൾ ഇല്ലാതാകുന്നു.വാക്കുകളും മനസ്സും ചിന്തകളും വ്യക്തിത്വവും എല്ലാം ഇല്ലാതാകുന്നു.അവിടെ നാം ഒരെസമയം മൗനത്തൊടെ ,ബോധത്തോടെ അറിവുള്ളവനും അറിവില്ലാത്തവനും ആകുന്നു,ഗുണ മില്ലാത്തവനും,ഒരേസമയം ഗുണമുള്ളവനും ആയി മാറുന്നു.നാം അഖണ്ട ബോധം മാത്രമായി മാറുന്നു. നാം 'അറിഞ്ഞവ'നല്ലാതായി മാറുന്നു.'അറിഞ്ഞുകൊണ്ടിരിക്കുന്നവൻ' അഥവാ അനുഭവിക്കുന്നവൻ ആയിമാറുന്നു.അറിഞ്ഞവനാകുവാൻ വളരെ എളുപ്പമാണ് .എന്നാൽ ഇവക്കിടയിൽ നിലനിൽക്കുവാൻ കഴിയുന്നവന് ജീവിതം ആഘോഷമായിരിക്കും .........ഒരാൾ ആദ്യം അറിയാത്തവനാണ്.അപ്പോൾ അയാൾ അടഞ്ഞ മനസുള്ളവൻ ആയിരിക്കും .എന്നാൽ അല്പ്പം അറിയുമ്പോൾ അയാള് തുറന്ന ഒരു മികച്ച സ്വീകർത്താവായിരിക്കും ,അതിലൂടെ അറിവുകൾ അകത്തുകയറി അനുഭവങ്ങളെ സംഭവിപ്പിക്കുമ്പോൾ അയാൾ അറിയുന്നവനായി.ബുദ്ധനായി .എന്നാൽ നിമിഷങ്ങൾക്കകം മനസ്സ് ഒരു പുതിയ ആശയംസ്രിഷ്ടിക്കുന്നു,'ഞാൻ 'അറിഞ്ഞ'വനാണ് '.അത് കഴിഞ്ഞകാലമാണ് (പാസ്റ്റ് ) എന്ന് മനസ്സറി യുന്നില്ല .കക്ഷി പുറകോട്ടു പോയത് സ്വയം അറിയുന്നില്ല.ശേഷം അഭ്യാസം മുഴുവൻ വർത്തമാനത്തിലല്ലാത്ത ഈ ആശയത്തിന്മേലാണ് .'ഞാൻ അറിഞ്ഞവനാണ്'.അങ്ങനെയുള്ള അബധലോകത്തിലാണ് പ്രസംഗിക്കുന്ന പല ആചാര്യന്മാരും.ആധ്യാത്മികമായ അന്വേഷണത്തിന്റെ ആദ്യപടിയിൽ ഇത് സംഭവിക്കാത്തവരായി ആരുംതന്നെയില്ല.എന്നാൽ ഭൂരിപക്ഷവും ഈ ആദ്യപടിയില്ത്തന്നെ നിൽക്കുന്നു .അല്പ്പം ഭാഗ്യവാന്മാർ തങ്ങളുടെ ശ്രമഫലമായി (സാധനകളിലൂടെയോ ,മന്ത്രജപങ്ങളിലൂടെയോ,ധ്യാനത്തിലൂടെയോ,സത്സങ്ങത്തിലൂടെയോ )ഇവിടെ കൂടുതൽ സമയം നിൽക്കുന്നു .ഇടക്കിടക്ക് ഈ മൗനത്തിന്റെ മധ്യഭാഗം മറക്കുന്നുവെങ്കിലും വേഗം തിരിച്ചുവരുന്നു.മറ്റുചിലഭാഗ്യവാന്മാർ ഇവിടെ തന്നെത്തന്നെ ശ്രമങ്ങളിലൂടെ ഉറപ്പിച്ചു നിനിറുത്തി ക്കൊണ്ടിരിക്കുന്നവരാണ് .മറ്റുചില ർ മധ്യമ മാർഗത്തിൽ നിന്ന്, നിന്ന്പ്രജ്ഞ മധ്യത്തിൽ ഉറച്ചുപോയവരുണ്ട് .അവരെ 'സ്ഥിതപ്രജ്ഞൻ' എന്ന് ഋഷിമാർ വിളിച്ചു.അവർ എല്ലാദുഖത്തിൽനിന്നും മോചിതരായ,കര്മ്മ ബന്ധങ്ങൾ ബാധിക്കാത്ത ആനന്ദവാന്മാരത്രെ .അതിനു പ്രായോഗികമായി ശ്രമിക്കാൻ വേണ്ടിയുള്ള തല്ലാതുള്ള സംവാദങ്ങളെ ല്ലാം വൃഥാ അധരവ്യായാമങ്ങളാ യിത്തീരുന്നതാണ് .അതിന്റെ ആനന്ദം 'അറിഞ്ഞവനെന്നും' 'അറിയാനുള്ളവനെന്നും' ഉണ്ടാവുന്ന സ്വന്തം ആശയങ്ങൾ സ്വയം അപ്പപ്പോൾ വേദനയോടെ നശിപ്പിച്ചു പഠിക്കുന്നവനുള്ളതാണ് .
pls like
https://www.facebook.com/pages/Thapovan-spiritual-research-and-meditation-
centre/520513041382625?ref=hl
https://www.facebook.com/groups/806243926077220/

No comments:
Post a Comment