സന്യാസത്തിലൂടെ നാം അര്ഥം വെയ്ക്കേണ്ടത് ഇപ്പോഴത്തെ ജീവിതം ഇതിലും മനോഹരമായി ജീവിക്കുവാനുള്ള ഒരു അവസരം എന്നതാണ്. അതൊരു കഴിവിന്റെ ഉയര്ച്ചയാകണം ,അതൊരു മനുഷ്യന്റെ വികാസമാകണം ,അതൊരു ജീവിതത്തിന്റെ പുഷ്പിക്കലാകണം. ആതൊരു ജന്മത്തിന്റെ പൂർണതയായിരിക്കണം .അതൊരു ആനന്ദത്തിന്റെ ,ബോധത്തിന്റെ നിറഞ്ഞു കവിയലായിരിക്കണം .വേണ്ടേ ? അല്ലാതെ ആർക്കും ,അവനവനുപോലും ഒരു ഗുണവും ലഭിക്കാതെ ഗിരിശ്രിന്ഗങ്ങളിൽ എല്ലാവരെയും വിട്ട്, അതേ പഴയ കുഴപ്പക്കാരനായ മനസ്സോടെ, ഭ്രാന്തമായി, അലഞ്ഞുതിരിഞ്ഞാൽ അതിനെ 'ഭ്രാന്ത് 'എന്നു തന്നെയല്ലാതെ എന്ത് വിളിക്കും? സന്യാസം സംഭവിക്കേണ്ടത് മനസ്സിലാണ് .'സംയക്കായി ന്യസിക്കുക ' ,അതാണ് 'സന്യാസം'.നാം നമ്മുടെ മനസ്സ് ഉപേക്ഷിക്കുമ്പോൾ എല്ലാംതന്നെ ഉപേക്ഷിച്ചു കഴിഞ്ഞു.'സംയക്കായി ന്യസിക്കുന്നവനായി ക്കഴിഞ്ഞു.വ്യക്തിത്വം ഉപേക്ഷിക്കുമ്പോൾ എല്ലാം തന്നെ ഉപേക്ഷിച്ചു കഴിഞ്ഞു.അതെ.അത് സംഭവിക്കേണ്ടത് ഉള്ളിലാണ്.എങ്കിൽ മാത്രമേ ആ ആനന്ദരൂപി വെളിവാകുകയുള്ളൂ .അത് വീട്ടിൽ താമസിച്ചുകൊണ്ട്,സ്വന്തം കർമങ്ങൾ കൂടുതൽ മനോഹരമായി ചെയ്തുകൊണ്ട് , ആനന്ദത്തോടെ, സ്വയം പരിശ്രമത്തിലൂടെ നേടിയെടുക്കാൻ ഏവർക്കും കഴിയും.ആ മനസ്സിനെ,അഹത്തിനെ,ഈഗോയെ മടിയില്ലാതെ സ്വയം കായ് വിടാൻ,നശിപ്പിക്കാൻ ആത്മാർഥമായി തയാറുണ്ടോ? എന്നതാണ് ഇവിടെ പ്രധാന ചോദ്യം.അപ്പോൾ മാത്രമേ അത്ഭുതങ്ങൾ തുടങ്ങുകയുള്ളൂ.
pls likeprmt
https://www.facebook.com/pages/Thapovan-spiritual-research-and-meditation-
centre/520513041382625?ref=hl
https://www.facebook.com/groups/806243926077220/

No comments:
Post a Comment