Thursday, July 10, 2014

ശരീരമുള്ളിടത്തോളം അതിനെ അവഗണിച്ചുകൊണ്ടുള്ള ഒരു അത്മീയാന്വേഷണവും ഫലം കണ്ടെത്തില്ല.ആത്മാവിനെക്കുറിച്ചു പഠി ക്കുന്നതിനുമുൻപ് ആദ്യം ശരീരത്തെക്കുറിച്ചും മനസ്സിനെക്കുറി ച്ചുമാണ് പഠിക്കേണ്ടത്.കാരണം ഇത് പഠി ക്കുംപോളെ ഇതിനപ്പുറ മുള്ള വയെ അറിയാൻ കഴിയുക ഉള്ളല്ലോ.അറിയേണ്ടത് നമ്മുടെതന്നെ സ്രഷ്ടാവിനെക്കുറി ച്ചാണ് പക്ഷെ അതിന് ആദ്യം നമ്മളെ അറിയേണ്ടേ.വേണം.എന്നാൽ തങ്ങളുടെ അടിസ്ഥാന ഊർജമായ സെക്സിനെക്കുറിച്ച് പോലും തുറന്നു പറയാൻ പറ്റാത്ത നാട്ടിലാണ് നാം ജീവിക്കുന്നത് . കാര്യം പറയുമ്പോൾ സ്വന്തം വ്യക്തിത്വത്തിനു ചെരാത്തതായി തോന്നും പലതും.കാരണം നമ്മിൽ ഭൂരിഭാഗംപേരും പുറമേ ഒരു സുന്ദര കപട മാന്യതയുടെ വ്യക്തിത്വം അണിഞ്ഞു അതിൽ ജീവിക്കുന്നവരാണ്.എന്നാൽ പുറ ത്തെക്കുവിടാൻ കഴിയാത്തതുകൊണ്ട് അടിയിൽ നിറയെ അപ്പോൾ സെക്സും,ദുഖവും,വെറുപ്പും അങ്ങനെ എല്ലാം കുത്തിനിറ ച്ചിട്ടുമുണ്ട് .അവയെ ഒക്കെ തുരന്നെടുത്തു പരിശോധിച്ച് കീറിമുറിച്ചു പുറ ത്തെക്കിട്ട് ഉപബോധമനസ്സ് ഫ്രീ ആക്കിയില്ലെങ്കിൽ ഒരിക്കലും നാം അവക്കടിയിൽ ഉള്ള സ്രഷ്ടാവിന്റെ ബോധമാകുന്ന വാതിൽ കണ്ടെത്തുവാണോ തുറക്കുവാനോ എത്തിചേരുവാനോ സാധിക്കുകയില്ല എന്ന് ഉറപ്പാണ്.അല്ലെങ്കിൽ മറ്റെല്ലാ ആത്മീയപരമായ അഭിനയങ്ങളും വാചക കസർത്ത്കളും ഉധരണി കളും അന്ധതയുടെ പടുകുഴിയിൽ എത്തിക്കുമെന്നും ഈ സമയം(ജന്മം) കൂടി വേസ്റ്റ് ആകുമെന്നും ഉള്ളത് സത്യമാണ് .55 വയസ്സുള്ള ഒരാൾ അടുത്തിടെ പറഞ്ഞു എന്റെ ഉള്ളിൽ നിറയെ സെക്സ് ഉണ്ട്. ആ ധയിരിയത്തെ സമ്മതിക്കണ്ടേ ? നേർക്ക്‌ നേർ ഇരുന്നു ലോകത്തുള്ളതെന്തും ചർച്ചചെയ്യാൻ ഉള്ള ധയിരിയമുണ്ടോ എന്നാണ് യഥാർത്ഥ ആത്മീയത നമ്മളോട് ചോദിക്കുന്നത്.


Pls like and prmot..
https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625?ref=hl

No comments:

Post a Comment