Tuesday, July 1, 2014

മരിക്കുമ്പോൾ എവിടെ പോകുന്നു എന്നറിയുവാനുള്ള അന്വേഷണം നമ്മെ ജീവിതത്തിൽ നിന്നും അകറ്റുന്നു. എന്നാൽ ജീവിതത്തെപറ്റി അന്വേഷിക്കുമ്പോൾ, അതെന്താണെന്ന് അന്വേഷിക്കുമ്പോൾ നാം മരണത്തെയും അറിയുന്നു.കാരണം മരണം ഇനിയും എത്തിയിട്ടില്ലാത്ത അയഥാർധ്യ മാണ് .ഇല്ലാത്തതിനെ അന്വേഷിക്കലാണ്.കള്ളത്തെ അന്വേഷിക്കലാണ്. അത് സംഭവിക്കുമ്പോൾ നാം താനേ അറിഞ്ഞുകൊള്ളും .ജീവിതം എല്ലാം പഠി ച്ചുകഴിഞ്ഞേ മരണം അറിയാൻ സാധിക്കു.അതുപോലും പൂർത്തിയായിട്ടില്ലല്ലൊ .അതിനാൽ ജീവിതം പഠിക്കുന്നതനുസരിച് നാം അതിന്റെ മറുവശമായ മരണവും വെളിവാകുന്നു.അതിനാൽ മരണത്തെപ്പറ്റിയുള്ള എല്ലാ കൗ തുകങ്ങളും മാറ്റിവെച്ചു നമുക്ക് ജീവിതത്തിന്റെ സയന്സിൽ മുഴുകാം.അഥവാ മരണത്തെ പഠിക്കുന്നെങ്കിൽ അത് ജീവിതത്തെ തിരിച്ചറിയാനാകട്ടെ .അല്ലെ?
https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625?ref=hl

No comments:

Post a Comment