Saturday, July 26, 2014



വിഗ്രഹാരാധന.

ആയിരക്കണക്കിന് കൊല്ലങ്ങളായി നടത്തപ്പെടുന്ന ആയിരക്കണക്കിന് ക്ഷേത്രങ്ങൾ മണ്ടത്തരമാണെന്ന് പറയുന്നവരോട് ബഹുമാനത്തോടെ ഒരുചോദ്യം.ഇവ തെറ്റാണെങ്കിൽ "ശരിയേത് ?"എന്ന ചോദ്യമുണ്ടാകുംപോൾ നിങ്ങൾ പറയുന്ന ഉത്തരങ്ങൾ എല്ലാം തെറ്റാകുന്നു.കാരണം ഈ സംസ്കാരത്തിൽ പല ബോധതലങ്ങളിലുള്ളവരെ ബോധവാന്മാരാക്കാനുള്ള ഓഫീസുകളാണ് ക്ഷേത്രങ്ങൾ . (ഇന്ന് പല അമ്പലങ്ങളും അനാചാരത്തിന്റെയും അന്ധവിശ്വാസങ്ങളുടെയും,ആന മണ്ടത്തരങ്ങളുടെയും കൂത്തരങ്ങായി മാറിയിട്ടുണ്ടെന്നു സമ്മതിക്കുന്നു. നാം മാറ്റം വരുത്തണം ) ചിലയാളുകൾക്ക്‌ ഭക്തിമാർഗമേ യോജിക്കുകയുള്ളൂ.അവര്ക്ക് ക്ഷേത്രങ്ങളിൽപോയി പൂന്താനത്തെപ്പോലെ നിഷ്കളങ്കതയോടെ ബോധാവാന്മാരാകാം.മറ്റുചിലർക്ക് അവിടെചെല്ലുംപോൾ ഉണ്ടാകുന്ന സത്സങ്ങങ്ങളിലൂടെ (അവസരങ്ങൾ കൂടുതൽ ഉണ്ടാക്കണം)ലഭിക്കുന്ന ഊർജങ്ങലിൽനിന്നും സ്വന്തം കർമ്മ മേഖലയെ ഗീതയിലെ അര്ജുനനെപോലെ ഉപയോഗിച്ച് മോക്ഷപ്രാപ്തി കയവരിക്കാം .മറ്റുചിലർക്ക് അവിടത്തെ സത്സങ്ങങ്ങളിലൂടെ മനനം ചെയ്തു ജ്നാനയോഗത്ത്തിലൂടെ ബോധാപ്രപ്തരാകാം.മറ്റുചിലർക്കാകട്ടെ അവിടത്തെ ധ്യാനാത്മകമായ മണ്ടപങ്ങളിലിരുന്നോ ,ആല്ത്തറ കളിലിരുന്നോ,കുള ത്തിലെ കല്പ്പടവുകളിലിരുന്നോ ,ഗോപുരത്തിണ്ണ കളി ലിരുന്നോ ധ്യാനയോഗത്തിലൂടെ ബോധപ്രാ പ്തി കയ്‍വ രിക്കാം .അതുമല്ലെങ്കിൽ പടിപടിയായി ഇവകളിലൂടെ ഉയരുകയോ ചെയ്യാം.കാരണം ഓരോ മനസ്സും ഉണ്ടാക്കപ്പെട്ടിട്ടുള്ളത് പലതരത്തിലുള്ള അനുശീലനങ്ങളിലൂടെയാണ് .അവക്കൊരോന്നിനും ബോധത്തിലേക്ക്‌ ഉണരുവാൻ ഓരോ നിലവാരത്തിലുള്ള ടെ ക്നിക്കുകളാ ണ് വേണ്ടത് .ഇവിടെ എല്ലാം സംമേളിക്കുന്ന്നു .സനാതന ധർമം എല്ലാത്തിനെയും സ്വീകരിക്കുന്നു.അതാണ്‌ അതിന്റെ മാഹാത്മ്യവും.അതുകൊണ്ടാണിത് ശയ് വ -വയിഷ് ണവ വിശ്വാസികളുടെ 'വിശ്വരൂപ' യുദ്ധങ്ങളിൽപ്പോ ലും തകരാതെ നിന്നത് .മതം, അതിന്റെ സത്ത നഷ്ടപ്പെടുമ്പോൾ തീവ്രവാദമാകും .അതായത് തീവ്രവാദം എന്നാൽ എന്റെവഴിമാത്രം ശരി,നിങ്ങളുടെ തെറ്റ്. ഇതിൽ യുക്തിവാദികളും നിരീശ്വരവാദികളും പെടും.കാരണം അവരുടെ കുഞ്ഞിനു പനിവന്നാൽ ഇത് സാധാരണ പനിയാണോ ഡെങ്കി ങ്കിപ്പനിയാണോ എന്ന് ഡോക്ടറെ കാണുന്നവരെ യെങ്കിലും നിക്ഷ്പക്ഷമായ നിലപാടെടുക്കുമെങ്കിലും "ഈശ്വരൻ" എന്ന വാക്കു കേൾക്കുമ്പോൾ ഉടെനെ ഇതുമാറി കണ്ണുകൾ ചുവന്ന് "അങ്ങനൊരു വൃത്തികെട്ട സാധനം ഇവിടെയില്ല" എന്ന ആശയത്തിലേക്ക് എന്ന "മതത്തി"ലേക്ക് മാറുന്നതിനാൽ അവരും 100% മതവാദികൾ തന്നെയാണ്.അതിനവർ" ഉണ്ടെന്നാണോ ഇല്ലെന്നാണോ" പറയുന്നതെന്ന് നോക്കെണ്ടകാര്യമില്ല.രണ്ടുപെര്ക്കും മതമുള്ളവരാന് . മയിനസ് 100 ഉം പ്ലസ് 100 ഉം തമ്മിലടിക്കുമ്പോൾ കാണാതെ പോകുന്നത് "പൂജ്യം "എന്ന വലിയ സത്യമാണ്. സനാതന ധർമ്മവും സൂഫിസവും,ബുദ്ദിസവും ,സെന്നും,താവോയും ഒക്കെ സയന്റിസ്റ്റുകൾ ക്കുള്ള താണ് .അതെ, അവർ,സാധാരണക്കാർ ഇത് ഇപ്പോഴും മിണ്ടാതെ പഠിച്ചുകൊണ്ടിരിക്കുന്നു.നിക്ഷ്പക്ഷമായിത്തന്നെ,ബോധത്തോടെ.മേൽപ്പറ ഞ്ഞവർക്കോരു തോന്നലുണ്ട്‌ അവർ സയന്റിഫിക്കായിട്ടാണ് കാര്യങ്ങൾ പറയുന്നതെന്ന്.പക്ഷെ ലോക ത്തേത് സയന്റിസ്റ്റാണ് നിങ്ങളേപ്പോലെ മുൻ വി ധിയോടെ അടഞ്ഞ മനസ്സോടെ കാര്യങ്ങളെ സമീപിച്ചിട്ടുള്ളത്?.വേദാ ന്തംപോലെ, സെൻ പോലെ,താവോ പോലെ ഇപ്പോൾ 'ഒരുകാര്യവും ഉണ്ടെന്നോ, ഇല്ലെന്നോ 'ഉറപ്പിച്ചു പറയാൻ സാധിക്കില്ലെന്നാണ് മോഡേണ്‍ സയ്ക്കൊളജിഉടെ നിയമം. അതുപോലെതന്നെ ആ നിക്ഷ്പക്ഷതയും, തുടർന്നുള്ള ബോധത്തിന്റെ ഉപയോഗവും നിങ്ങൾ ഒരു കുറ്റകൃത്യം തെളിയിക്കുംപോളും, ഗെയിം കളിക്കുംപോളും ,നിങ്ങളുടെ ഭാവിയെക്കുറിച്ച് ആലോചിക്കുംപോളും നിങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ സൃഷ്ടാവിനെക്കുരിറി ച്ചുള്ള അന്വേഷണത്തിലും മതം തികച്ചും വ്യക്തിപരമാനെന്നിരിക്കെ നിങ്ങള്ക്കെന്തിനാണ് മുൻവി ധിയും ഉറപ്പും തീരുമാനങ്ങളും ഒക്കെ? അന്വേഷണം തുടരട്ടെ അന്വേഷിക്കുന്നവർ അത് ഒരിക്കൽ കണ്ടെത്തും.അപ്പോളാകട്ടെ അവർ ആവശ്യമുള്ളപ്പോൾ മാത്രം സംസാരിക്കുന്ന, ധ്യാനാത്മകരായി നിശബ്ദരാകുകയും ചെയ്യും.

https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/

No comments:

Post a Comment