Sunday, July 20, 2014



സത്യം നിലനിൽക്കുന്നത് മധ്യത്തിൽ ആണ്.അതൊരിക്കലും -100 ഓ, +100 ഓ അല്ല .അത് സീറോ ആണ്.മനസ്സിനോരിക്കലും ദെയിവത്തെ(സത്യത്തെ)കണ്ടുമുട്ടാൻ കഴിയില്ല. അത് എല്ലാത്തിനെയും രണ്ടായിട്ടെ അനുഭവിക്കു .ഞാൻ എന്ന മനസ്സ് അഥവാ അഹം എപ്പോഴും ഭാഷയാകുന്ന '-100' ലോ, '+100' ലോ ആയിരിക്കും. മനസ്സിന് ഒന്നുകിൽ സ്വര്ണം കാണാൻ കഴിയും,അല്ലെങ്കിൽ അതുകൊണ്ടുണ്ടാക്കിയ ആഭരണം കാണാം . 0 എന്ന അവസ്ഥ, അതായത് ഒരേസമയം ആഭരണവും അതുണ്ടാക്കിയ സ്വർ ണ വും കാണാൻ പ്രയാസമാണ് . ഈ 0 എന്നാ സത്യത്തെ അനുഭവിക്കാതെ സദാ ചിലച്ചുകൊണ്ടിരിക്കുന്നതിനെയാണ് മനസ്സെന്നു പറയുന്നത്. അതിനു ദെയിവത്തെക്കുറി ച്ചന്വെഷിക്കണം .ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കണം .ഒരോ ഉ ത്തരവും പുതിയ ഓരോ ചൊദ്യങ്ങളിലേ ക്കാണ് നയിക്കുന്നത്.ചോദ്യം ചോദിക്കുന്നതിലൂടെ ഉള്ളില്നിന്നും ബോധം പുറത്തേക്ക് പോയിക്കഴിഞ്ഞു.ഉത്തരം ഉള്ളിലാണെന്ന് മനസ്സിനറിയില്ല.അതിനു നിശബ്ദമാകാൻ കഴിയില്ല. അതെപ്പോൾ നിശബ്ദ മാകുന്നോ അപ്പോൾ 100 ൽനിന്നും 0 ത്തിന്റെ അകത്തെ മൗനത്തിലെക്കു വരും .ധ്യാനത്തിലേക്ക് വരും.ഭൂതം എന്ന '-100', ഭാവി എന്ന '+100' ഇവയിൽനിന്നും ,'0' ആകുന്ന വർത്ത മാനത്തിലേക്ക് വരും.ദേഷ്യത്തിനും അടുപ്പത്തിനും നടുക്ക് '0 'എന്ന സത്യത്തിൽ വികാരങ്ങള ഇല്ലാതാകുമ്പോൾ .
പകലിനും രാത്രിക്കും ഇടയ്ക്കു '0'എന്ന സത്യത്തിൽ ദിനരാത്രങ്ങൾ ഇല്ലാതാകുമ്പോൾ ,കറുപ്പിനും വെളുപ്പിനും ഇടയ്ക്കു'0'എന്ന സത്യത്തിൽ നിറങ്ങളില്ലാതാവുംപോൾ .ആ പൂജ്യത്തിൽ ഞാനും പ്രപഞ്ചവുമായി അകലമുണ്ടാക്കിയ മനസ്സ് നിശബ്ദമാകുന്നു. ആ അകല്ച്ചയായ എന്റെ വ്യക്തിത്വം നിശബ്ദമാകുന്നു.ആ അന്വേഷകൻ മൗനത്തിലാകുന്നു പ രിശീലനം കൊണ്ടോ, ഭാഗ്യംകൊണ്ടോ, വാസനകൊണ്ടോ , എങ്ങനെയെങ്കിലും, എല്ലാത്തിനും നടുക്ക് '0' എന്ന സത്യത്തിൽ എത്തുമ്പോൾ ആനന്ദത്തിന്റെ വിസ്ഫോടനം ,'അത്' (ബോധപ്രാപ്തി ) സംഭവിക്കാത്തവരായി ആരുമില്ല.സ്വയം ഒരു സാധാരണക്കാരനായി വിശേഷിപ്പിച്ചിരുന്ന ബുദ്ധൻ തന്റെ നീണ്ട വര്ഷങ്ങളുടെ, ദെയിവത്തെ കണ്ടെത്താനുള്ള മനസ്സിന്റെ കഠിനശ്രമം നിറുത്തി, അതിനു തനിക്കു കഴിയില്ല എന്ന് മനസ്സിലാക്കി ,സകല ഈഗോയും നഷ്ടപ്പെട്ടു മൗനത്തിന്റെ പാരമ്യതയിൽ വലിയ വട്ട പൂജ്യമായി, ബോധി വൃക്ഷച്ചുവട്ടിൽ തളർന്നിരുന്ന നിമിഷം ആ ഉണർച്ച അദ്ദേഹത്തിൽ സംഭവിച്ചു എങ്കിൽ 0 ത്തിന്റെ മൗനത്തിൽ എത്തുന്ന ആര്ക്കും എവിടെവച്ചും അത് സംഭവിക്കാം .


No comments:

Post a Comment