Tuesday, July 15, 2014



മനസ്സ് എന്നത് ബോധത്തിനുമേൽ മനുഷ്യന് ബാധിക്കുന്ന രോഗമാണ് വയ്കല്യമാണ്.24 മണിക്കൂറും കളിക്കാനുള്ള ഊർജം മനസ്സില്ലായിരുന്നപ്പോൾ കുട്ടിയായിരുന്നപ്പോൾ എനിക്കുണ്ടായിരുന്നു.ജനിച്ചു വീണപ്പോൾ മനസ്സില്ലായിരുന്നു.ചിന്തകൾ കൂടി മനസ്സുണ്ടാകുന്നു.ചിന്തകള് ഭൂതവും ഭാവിയും ആണ്.അവയ്ക്ക് വര്ത്തമാനത്തിലാകാൻ കഴിയില്ല.വർത്തമാനത്തിൽ നാം ആഹ്ലാദവാന്മാരും ആരോഗ്യവാന്മാരുമാണ് .എന്നാൽ മനസ്സിന്റെ ഇടപെടൽ നമ്മെ ഭൂതത്തിലോ ഭാവിയിലോ ആക്കും.യാതാർത്യമായ വർത്തമാനത്തിൽ നിന്ന് ചെയ്യേണ്ടുന്ന സ്വധർമങ്ങൾ ഭൂതത്തിലോ ഭാവിയിലോ നിന്നു ചെയ്യുമ്പോൾ അവ അപകടകരമായ തിരിച്ചടികൾക്ക് അഥവാ കർമബന്ധങ്ങൾക്ക് കാരണമാകും .അവമൂലം ഭൂതത്തിലും ഭാവിയിലും ചുറ്റിത്തിരിയുന്ന ഞാൻ വർത്തമാനത്തിലെത്തുന്നതു ഒരു തോക്കിന്കുഴൽ നെറ്റിക്കിരിക്കുംപോളാ യിരിക്കും,അല്ലെങ്കിൽ ഒരു ലോറിയുടെ ചക്രം കയറിയിറങ്ങുമ്പോൾ.പക്ഷെ ജീവിതം സംഭവിക്കുന്നത് വർത്തമാനത്തിലായതിനാൽ അയാൾ അപ്പോൾ ആണ് ഓര്ക്കുന്നത്'ഞാൻ ഇതുവരെ ജീവിചിട്ടില്ലല്ലോ" എന്ന്.പക്ഷെ ആ ശരീരം ഉപയോഗശൂന്യമായി.ശേഷം ആ രൂപനിർമാണ ക്ഷേത്രം ഒരു പുതിയ ജീവിതത്ത്തിനാഗ്രഹിക്കുകയുംഗർഭപാത്രത്തിൽ പ്രവേശിക്കുകയും ചെയ്യും.ജീവിതം വർത്തമാനത്തിൽ അനുഭവിച്ചു പൂർണനാകുവാൻ .എന്നാൽ ജനിക്കുമ്പോൾ ശുദ്ധ ബോധവും ഈ വാസനയും മാത്രമായ എന്നിൽ വീണ്ടും ഭൂതവും ഭാവിയും ചേർന്ന് മനസ്സെന്ന വയ്കല്യം ഉണ്ടാകുന്നു. വര്ത്തമാനം നമുക്കന്യമാകുന്നു.ചക്രം തുടരുന്നു.അതിനാൽ ഈ അവസരം പാഴാക്കാതിരിക്കുക.മനസ്സെന്ന ശത്രുവിനെ നശിപ്പിക്കാൻ വര്ത്തമാനത്തിലകുക.ഇപ്പോൾ ത്തന്നെ .അതാണ് ധ്യാനം എന്നറിയപ്പെടുന്നതും.
Pls like n prmt
https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625?ref=hl


No comments:

Post a Comment