Friday, July 4, 2014

മറ്റുള്ളവരെ കണ്ടാണ്‌ നാം നടക്കാൻ പഠി ച്ചത് ,ഭാഷ പഠിച്ചത് .പക്ഷെ അവരെ കണ്ടാണ്‌ നാം സ്വയം മറ്റുള്ളവയുമായി താരതമ്യം ചെയ്യാൻ പഠിച്ചത് ,ആത്മഹത്യ എന്ന ആശയം പഠിച്ചത്.ഒരുമൃഗവും ട്രെയിനിൽ തലവെച്ചതായി കേട്ടിട്ടില്ല.കാരണം ഒരുകുട്ടിയും ,ഒരുമൃഗവും സ്വയം മറ്റുള്ളവയുമായി താരതമ്യം ചെയ്യുന്നില്ല.നാം ജീവിക്കുന്നത് താരമ്യ ങ്ങളുടെ ലോകത്താണ്.അത് ഉപബോധ മനസ്സിൽ ആഴത്തിൽ വെരോടിക്കഴിഞ്ഞു. ശീലമായി.എല്ലാ അസ്വസ്ഥതകളും അത് നല്കുന്നു.സ്വസ്തമാകുവാൻ ആഗ്രഹമുള്ളവർ ആദ്യമായി ഈ താരതമ്യം ചെയ്യുന്ന മനസ്സ് ഒഴിവാക്കണം.നാം താരതമ്യം ചെയ്യാൻ തുടങ്ങുമ്പോൾ ത്തന്നെ ആ കാര്യത്തെ നമ്മില്നിന്നും അകറ്റി ക്കഴിഞ്ഞു.അപ്പോൾ നമ്മൾ തന്നെ നമ്മെ മറ്റുള്ളവരിൽനിന്നും ഒറ്റപ്പെടുത്തുന്നു.എന്നിട്ട് വിലപിക്കുന്നു.ഞാൻ ഒറ്റപ്പെട്ടു.എനിക്ക് മരിക്കണം.അതെ നമ്മുടെ ഒറ്റപ്പെടൽ നാം സ്രിഷ്ടിക്കുന്നവയാണ്.പക്ഷെ അങ്ങനെയുള്ളവർ ഒരുകണക്കിന്ഭാ ഗ്യവാൻ മാർ .കാരണം ഒറ്റപ്പെടലാണ് ജീവിതത്തിന്റെ സത്യം.അടിയിൽ നാമെല്ലാം ഒറ്റക്കാണ്. പുറമേ എല്ലാരുമുള്ള തായി തോന്നിക്കപ്പെടും.ആ ഒറ്റപ്പെടൽ എന്ന സത്യത്തിൽ വിഷമത്തോടെ ഉറച്ചുനില്ക്കാൻ തുടങ്ങിയാൽ ആ സത്യം ഒരു ആഹ്ലാദമായി മാറും.സ്വാതന്ത്ര്യത്തിന്റെ ഗാനം.കാരണം ഇനി ആരെയും നോക്കണ്ടല്ലോ.കമിറ്റ്മെന്റുകൾ ഒക്കെ പോയി നാം ഫ്രീ ആയിക്കഴിഞ്ഞു.ആഘോഴിക്കു ഈ സുവര്ണ നിമിഷങ്ങൾ .കാരണം നാളെ നാമുണ്ടാവുമൊ എന്ന് പറയാൻ സാധിക്കില്ല.
pls like
https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625?ref=hl

No comments:

Post a Comment