Wednesday, July 16, 2014



എന്തൊക്കെയോ ആയി മാറാനുള്ള വ്യഗ്രതയിലാണ് ഏവരും .ഈ ലോകത്തി നിതെന്തുപറ്റി? ഏവരും മറ്റുള്ളവർ തന്ന ലോകത്ത് ജീവിക്കുന്നു.പുറമേ നമ്മൾ സ്വതന്ത്ര ചിന്താഗതിക്കാരെന്നു നടിക്കുംപോളും അകമേ നമ്മു ടെ തീരുമാനങ്ങനിയന്ത്രിക്കുന്നത്‌ മറ്റുള്ളവരാണെന്നു കാണാം.ചാനലുകളും പത്രങ്ങളും മറ്റുള്ളവരുടെ ആശയങ്ങളും രാഷ്ട്രീയക്കാരും സിനിമകളും നാട്ടുകാരും ഒക്കെയാണ്ന മ്മെ നിയന്ത്രിക്കുന്നത്‌. വീടുവെക്കുമ്പോൾ നമ്മുടെ പോക്കറ്റി നെക്കാൾ,സാമ്പത്തിക ചുറ്റു പാടിനെക്കാൾ 'മറ്റുള്ളവർ'ക്കെന്തു തോന്നും, അതനുസരിച്ചാണ് വെക്കുന്നത്. എല്ലാതീരുമാനങ്ങളുടെ അടിയിലും നെമ്മേ നിയന്ത്രിക്കുന്ന ഇതുപോലുള്ള ആശയങ്ങളുണ്ടാകും.ഈ നിയന്ത്രണ ബന്ധങ്ങളെ കണ്ടെത്തി മുറിച്ചു മാറ്റണം . അപ്പോൾ വരുന്ന മറ്റുള്ളവരുടെ അവഹേള നങ്ങളോ കുറ്റ പ്പെടുത്തലുകളോ ധയിരിയപൂർവ്വം നേരിടാനുള്ള ധയിരിയം കാണിക്കുന്നവരായിരിക്കണം യഥാർത്ഥ ആത്മീയൻ .നാം ആത്മീയതയിൽ നമ്മുടെതന്നെ അഹത്തിനോടാണ് യുദ്ധം ചെയ്യുന്നത്. അത് ഒരു പക്ഷെ പുറത്തുനിന്നും നമ്മെ പഠിപ്പിച്ച നമ്മുടെ മതമാകാം അല്ലെങ്കിൽ പ്രത്യയ ശാസ്ത്രമാകാം മറ്റെ ന്തെങ്കിലുമാകാം.ഈ തരത്തിൽ സമൂഹത്തി ലുണ്ടായി വരുന്ന ധാരണ കൾക്ക് പിറകിലാണ് ഏവരും .അവിടെനിന്നും നിക്ഷ്പക്ഷമായി സ്വന്തം ചിന്തകളിലേക്കും,ആവശ്യങ്ങളിലേക്കും ,യാതാർധ്യങ്ങളിലെക്കും ഒരുവന്റെ ബോധം പറിച്ചു നട്ടെങ്കിലെ അയാളിൽ യഥാർത്ഥ ആത്മീയതയുടെ വസന്തം ആരംഭിക്കുകയുള്ളൂ.അതിനു സമൂഹ മനസ്സിൽ ജീവിക്കുന്ന ഒരാൾക്ക്‌ കഴിയില്ല.കാരണം ആത്മീയത തികച്ചും വ്യക്തിപരമായ മാറ്റമാണ്. സ്വാതന്ത്രിയ മാണ് .സ്വതന്ത്രമായ സ്വന്തം സൃഷ്ടാവിനെകുറി ച്ചുള്ള അന്വേഷണമാണ്.അതൊരിക്കലും പറയില്ല നിങ്ങൾ അത് ചിന്തിക്കരുത്.നിങ്ങൾ ഇത് ചിന്തിക്കരുത്.അങ്ങനെ അന്വേഷിക്കരുത്,ഇങ്ങനെ അന്വേഷിക്കരുത്.നമുക്ക് ആ അന്വേഷണത്തിൽ ലോകത്തുള്ള എല്ലാ മതങ്ങളിലെയും ശാസ്ത്രങ്ങളിലെയും ടെക്നിക്കുകൾ ഉപയോഗിക്കേണ്ടി വരും.ക്രിസ്തുവിനെ,ബുദ്ധനെ,സൂഫികളെ,ലാഓത്സുവിനെ ,അൽബർറ്റ് ഐ ൻസ്ട്ടിനെ ,സോക്രട്ടിസിനെ, ശ്രീനാരായണ ഗുരുവിനെ,ഗുർദ്ജിഫിനെ ,കാറൽ മാര്ക്സിനെ,ഒസാമാ ബിൻലാദനെ ,ശ്രീരാമകൃഷ്ണ പരമഹംസരെ,ഓഷോയെ,ശങ്കരാചാര്യരെ,ഉപനിഷദ് ഋഷിമാരെ.ഒക്കെ ഉപയോഗിക്കേണ്ടിവരും.നിക്ഷ്പക്ഷമായി സ്വന്തം അനുഭവം തുടങ്ങുന്നതുവരെ.അതിനുശേ ഷമാകട്ടെ ഇവരോക്കെത്തന്നെയാണ് നമ്മുടെ തടസങ്ങളും.ഇവരിലാരിലെങ്കിലും ,ഏതിലെങ്കിലും നാം പറ്റി പ്പിടിക്കുംപോൾ അവിടെ നമ്മുടെ ബോധം നഷ്ടപ്പെടുകയും നാം അതിന്റെ വക്താക്കളായി,തീവ്രവാദികളായി മാറുകയും അതില്പ്പെട്ടു നമുക്ക് നമ്മെ നഷ്ടപ്പെടുകയും ചെയ്യും . 'നേതി നേതി '(ഇതല്ല,ഇതല്ല) എന്ന് തള്ളണമെന്ന് ഉപനിഷദ് ഋഷി പറയുമ്പോൾ അർധമാക്കുന്നതും ഇതുതന്നെയാണ് .

Pls share n prmt

https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625?ref=hl

No comments:

Post a Comment