Tuesday, July 15, 2014

എല്ലാം അറിയാനുള്ള ത്വരയാണ് എന്നും മനുഷ്യനെ യഥാർത്ഥ ആത്മീയതയിൽനിന്നും അകറ്റുന്നത്.കാരണം അറിവില്ലായ്മയുടെ പൂർണതയിൽ മാത്രമേ ആ വലിയ അറിവില്ലായ്മയുമായി ലയിച്ചു ചേരാൻ ഒരാൾക്ക്‌ കഴിയുകയുള്ളൂ.അതെ.അറിവില്ലായ്മയുടെ പൂർണതയാണ് ആത്മീയത. അപ്പോൾ നാം എല്ലാം അറിയുന്നവ നാകും .ഉദാ- ഒരുവെള്ള ത്തുള്ളി സമുദ്രത്തെക്കുറിച്ച് പഠിക്കുമ്പോൾ നാം ദെയിവത്തെ അന്വേഷിക്കുംപോലെയാണ് .ഒരിക്കലും അതിനു ഉത്തരം കിട്ടുകയില്ല . എന്നാൽ അത് സമുദ്രത്തിൽ വീഴുമ്പോൾ അത് സമുദ്രം തന്നെയാണ് എന്ന് സ്വയം തിരിച്ചറിയുന്നു.പിന്നീടതിന് ചോദ്യം ചോദിക്കെണ്ടാതായോ അന്വേഷിക്കെണ്ടാതായോ വരുന്നില്ല.നമ്മുടെ ഒറ്റപ്പെട്ട വ്യക്തിത്വം അഥവാ അറിവുകളുടെ ഉപബോധ മനസ്സിലെ കൂട്ടം ഇല്ലാതാകുമ്പോൾ, അറിവിനായുള്ള അധികമായ ത്വര ഇല്ലാതാകുമ്പോൾ, അതായത് അറിയാത്തതിനെ അറിയാൻ ഒട്ടും താത്പര്യമില്ലാതായിരിക്കുംപോൾ നാം ഒരു വട്ടപൂജ്യം ആയി മാറും.ഭാരം കുറ ഞ്ഞവനായി മാറും. അകം പൊള്ളയായ പന്തുപോലെ. ഒട്ടും പുതുതായി അറിയാനാഗ്രഹമില്ലാത്തവനാകുമ്പോൾ അറിവിൽ ചുറ്റിത്തിരിയുന്ന നമ്മുടെ ബോധം, അറിവിന്‌ കാരണമായ പഞ്ചെന്ദ്രിയങ്ങളി ൽനിന്നും മാറി ആ ഉള്ളിലെ ശൂന്യതയിലേക്ക് വരും ,ആ മഹത്തായ ശൂന്യതയിൽ അകത്തും പുറത്തുമുള്ള ശൂന്യത മാത്രമാണ് സ്ഥിരമായത് എന്നും 'പന്ത് '(ശരീരം) സ്ഥിരതയില്ലാത്ത ഒരു താത്കാലികമായ ഊർജജരൂപം മാത്രമാണെന്നും ഇത് നാളെ പലതായി രൂപം മാറുന്നതാണെന്നും സ്ഥിരമായത് അകത്തും പുറത്തുമുള്ള ഈ ശൂന്യത യാണെന്നും തിരിച്ചറിയുന്നു.അവിടെ സ്ഥിരമായവർ അറിയാതെ പറഞ്ഞു പോയി .'തത് ത്വം അസി'( അത് നീയാകുന്നു).sree
Pls like n prmt
https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625?ref=hl

No comments:

Post a Comment