Sunday, July 13, 2014



ഗുരുപൂർണിമ .ലോകത്ത് ഏറ്റവും വലിയ തെറ്റ് ചെയ്തവരെ പോലെ കാണ പ്പെടുന്നവരുടെ ദിനം.ഗുരുക്കന്മാരോട് അങ്ങനെയാണ് ലോകം മുഴുവൻ പെരുമാറി യിട്ടുള്ളത്.ക്രിസ്തുവിനെ കുരിശിൽ തറച്ചു.മൻസൂറിന്റെ കണ്ണുകൾ ചൂഴ്ന്നെടുത്ത്‌.1000 കണക്കിന് സൂഫികളെ കൊന്നുതള്ളി. വിഷം ഒഷോക്കും ,സോക്രട്ടീസിനും കൊടുത്തു.ബുദ്ധനെ ഒരുപാട് ആക്രമിച്ചു.താന്ത്രികരായിരുന്ന യോഗിനിമാരെ പണ്ട് വിചെസ്സുകലായി പറഞ്ഞു കൊന്നു. ശ്രീനാരായണഗുരുവും ചട്ടമ്പി സ്വാമികളും ആ ക്രമിക്കപ്പെട്ടിരുന്നു.ക്രിസ്തു സഭാ വാസികളോടായി പറഞ്ഞു.'നിങ്ങൾ അബ്രഹാമിന്റെ പിന്മുറ ക്കാരെന്നു പറയുന്നു.പക്ഷെ നിങ്ങൾ എനിക്ക് മുൻപുവന്നവരെ ഒക്കെ കൊന്നുതള്ളി യില്ലേ ?'.സത്യം പറയുന്നവർ എങ്ങും എന്നും ക്രൂശിക്കപ്പെടും.അതുകൊണ്ടാണ് 100 കണക്കിന്,സൂഫികളും,താന്ത്രീകരും,യോഗികളും,യോഗിനികളും അറിയാനാഗ്രഹമുല്ലവർക്കുപോലും അപ്രാപ്യരായി നിലകൊള്ളുന്നത്.അതെന്നും അങ്ങനെ ആയിരിക്കുകയും ചെയ്യും.ജനങ്ങള്ക്കൊരു ലോകമുണ്ട്. മാന്യതയുടെ മനോഹരമായ കള്ളത്തിന്റെ റാപ്പറി ൽ പൊതിഞ്ഞ ജീവിതമാണ് ആളുകളുടെ ലോകം .ആരെങ്കിലും അത് തുറക്കാനും അവരുടെ ദുഖങ്ങൾക്ക്‌ പരിഹാരം അവരെകൊണ്ടുതന്നെ വെളിവാക്കാനും സഹായിക്കാൻ വേണ്ടി ഈ റാ പ്പറിനെ ചെറുതായി കീറാ ൻ തുനിഞ്ഞാൽ അയാളെ കൊല്ലു ക എന്നതാണ് ഈ തീവ്രവാദികളായ എല്ലാ മതവിശ്വാസികളുടെയും പരമ്പരാഗതമായ രീതി .മേല്പ്പരഞ്ഞവരൊക്കെ ഈ യാഥാസ്ഥിതികരുടെ ഇരകളാണ്.മരിക്കുമെന്നറി ഞ്ഞിട്ടും കൊല്ലാൻ വരുന്നവരുടെ പോലും മനശാന്തിക്കായി സത്യം ഉറക്കെ തുറന്നു പറഞ്ഞ 100 കണക്കിനു പേരുടെ കരുണ ക്കുമുന്നിൽ ,സ്നേഹത്തിനു മുന്നില് ജീവിതം തന്നെ സമര്പ്പിക്കുന്നു.ഹാപ്പി ഗുരുപൂർണി മ .
Pls like n prmt
https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625?ref=hl

No comments:

Post a Comment