ആയിരക്കണക്കിന് കൊല്ലങ്ങൾക്ക് മുൻപുള്ള ഏതു വിശുദ്ധ പുസ്തകങ്ങളെയും,(ഗീത,ബൈബിൾ,ഖുറാൻ.ഗുരുക്കന്മാരേയും (ഹിന്ദു,മുസ്ലിം ,ക്രിസ്ത്യൻ) അനുസരിക്കുമ്മുൻപ് നാം ഒര്ക്കേണ്ട പ്രധാന കാര്യം അവനിലകൊള്ളുന്നത് നമുക്കായിട്ടാണ്.അല്ലാതെ അവക്കുവേണ്ടി നമ്മളല്ല.നാം അവയെ ഉപയോഗിക്കുക.അല്ലെങ്കിൽ അവ നമ്മെ ഉപയോഗിക്കും.അവ നമ്മെ ഉപയോഗിച്ചാൽ അവര്ക്കും നമുക്കും ഒരു കുന്തവും കിട്ടുകയില്ലെന്നോർക്കണം.സർവനാശം മാത്രം ഫലം .അവ നമ്മെ തെറ്റായി ഭരിച്ചുതുടങ്ങും.ഉപബൊധമനസ്സിലൂടെ പോലും.അതവയുടെ കുറ്റമല്ല.അവയെ നമ്മൾ ഉപയോഗിക്കണം.നമ്മുടെ ബോധം വര്ധിപ്പിക്കാൻ,കഴിവ് വർധിപ്പിക്കാൻ ,ചിന്താശേഷി വർധിപ്പിക്കാൻ , സ്നേഹം വർധിപ്പിക്കാൻ .അവയ്ക്ക് സ്ഥാനം മറ്റേതു ബുക്കിനും,വ്യക്തിക്കും ഉള്ള സ്ഥാനം മാത്രമേ നൽകാവു .അപ്പൊഴാ വാക്കുകൾക്ക് ഒരു പ്രത്യേക സൌന്ദര്യം കാണാം .നാം വിശ്വാസത്തിന്റെ പരിവെഷമില്ലാതെ കാര്യങ്ങൾ സത്യസന്ധമായി മനസ്സിലാക്കി തുടങ്ങും.അവിടെ ആ ആകർഷണം കാണാം.അല്ലെങ്കിൽ ആ പുസ്തകങ്ങൾ പണവും റേഷൻ കാർഡും സൂക്ഷിക്കാനുള്ള സ്ഥലങ്ങൾ ആയിരിക്കും.കാരണം അതൊന്നും സത്യത്തിൽ കള്ളനുപോലും വേണ്ട.
pls like
https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625?ref=hl

No comments:
Post a Comment