Thursday, July 17, 2014

ആത്മീയത ഹിന്ദു ആത്മീയത,ക്രിസ്ത്യൻ ആത്മീയത, മുസ്ലിം ആത്മീയത എന്നൊന്നുമില്ലല്ലോ.ആത്മീയാന്വെഷണ ത്തിൽ ആധികാരിക ഗ്രന്ഥങ്ങൾ എന്നത് ഒരു ഹിന്ദു പറയുമ്പോൾ ഉപനിഷത്തും,വേദങ്ങളും,ബ്രഹ്മസൂത്രവുമൊക്കെ മാത്രമാണ്,ക്രിസ്ത്യാനിക്ക് അത് ബയിബിൾ മാത്രമാണ് ,മുസ്ലിമിന് അത് ഖുറാൻ മാത്രമാണ് . എന്തുകൊണ്ട് പച്ചയായ മനുഷ്യനായി ജനിച്ചു വീണ നമുക്ക്ക്കു നിക്ഷ്പക്ഷമായി അന്വേഷിച്ചു കൂടാ എന്ന് മാത്രമാണ് ചോദിക്കുന്നത്. എന്തുകൊണ്ട് ഇവയെ എല്ലാം ഉപയോഗിച്ച് കൂടാ?. ഉപനിഷത്തുകൾ നോക്കൂ .അവിടെ ശിഷ്യന്റെ ചോദ്യങ്ങൾക്ക് ഉത്തരം ഗുരു ഗ്രന്ധങ്ങളിലൂടെയല്ല നൽകുന്നത് . ചാന്ദൊ ക്യോപനിഷത്ത്തിൽ ഗുരു (ഗൗതമമുനി)സത്യകാമനു 400 പശുക്കളെ നല്കി,ഇത്കാ 1000 ആകുമ്പോൾ കാട്ടിൽ നിന്നും തിരിച്ചുവരാൻ പറയുകയായിരുന്നു.പ്രകൃതിയില നിന്നും അവനു ബ്രഹ്മജ്ഞാനം ലഭിച്ചു.ഗ്രന്ഥങ്ങളിൽ നിന്നല്ല.അവൻ തിരികെയെത്തി ഒരുപാടുപെര്ക്ക്ണാ ബോധോദയം നൽകി .ഇവരാരും ഒരു ഗ്രന്ഥത്തിനും പ്രാധാന്യം നൽകുന്നില്ല . ദാശോപനിഷത്തുകളിലോ വേദങ്ങളിലോ ഗ്രന്ഥങ്ങൾക്ക്‌ ഒരു പ്രാധാന്യവും കാണുന്നില്ല.ക്രിസ്തുവും ബുദ്ധനും ശിഷ്യരോട് അനുഭവത്തിൽനിന്നും സംസാരിക്കുകയായിരുന്നു. അവരാരും ഗ്രന്ഥത്തിൽ നിന്നുള്ള മറ്റുള്ളവരുടെ ഉദ്ധരണികൾ പറയാറില്ലായിരുന്നു .അവരാരും ഗ്രന്ഥങ്ങൾ ,ഓലകൾ പഠിച്ചു ബോധാപ്രാപ്തി കയ്വരിക്കാമെന്നു പറഞ്ഞിട്ടില്ല.സൂഫികൽക്കും ഗ്രന്ധങ്ങളില്ല .അന്വേഷിച്ചാൽ മനസിലാവും ഇവരെക്കുറിച്ച്പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങൾ വരുന്നതുവരെ ബ്രഹ്മവിദ്യക്ക് പ്രായോഗികമായി പരിശീലനം നൽകിയിരുന്നു .എന്നാൽ നേരിട്ട് ഗുരുമുഖത്തുനിന്നും പഠിക്കുന്നതിന്റെ പ്രാധാന്യം കുറഞ്ഞ് മാറി പുസ്തകങ്ങൾ ആയപ്പോൾ അവിടെ അത് ഭാഷയുടെ അഭ്യാസമായിമാറി .സയ്ക്കളിന്റെ ടയർ പന്ച്ചറൊ ട്ടിക്കുവാൻ അവിടത്തെ ഏറ്റവും വലിയ ഒരു പന്ച്ചറൊ ട്ടിപ്പുകാരൻ ഒരു ബു ക്കെഴുതിയെന്നിരിക്കട്ടെ.പിന്നീട് അയാൾ മരിച്ചുപോയി എങ്കിൽ നാം ആ ബുക്കുനോക്കി മാത്രം പൂജിച്ചാൽ ,പഠിച്ചാൽ,പരിശീലിക്കാൻ ശ്രമിച്ചാൽ അപകടമാകും.എന്നാൽ പ്രായോഗിക കാര്യങ്ങൾ പരിശീലി ക്കുവാൻ മാത്രം ബുക്കിനെ ഉ പയോഗിക്കുകയും തൻറെ ബോധത്തിനും അനുഭവങ്ങല്ക്കും പ്രാധാന്യം കൊടുക്കാനുള്ള ഉള്ള സ്വാതന്ത്രിയം അയാള് എടുക്കുകയും മറ്റുള്ള ആ തൊഴില്ചെ ചെയ്യുന്നവരെ കാണുകയും ചെ യ്യുമ്പോൾ അയാൾക്ക്‌ കുറച്ചെങ്കിലും പഠിക്കാൻ കഴിയും. ഏ തു കാര്യവും ഭാഷയിലാക്കുംപോൾ അത് കള്ള മാകുമെന്നുറ പ്പ്.കാരണം രാത്രി എന്ന് പറയുമ്പോൾ പകലില്ലാതെ ആ വാക്കിനു നിലനില്പ്പില്ല.ഭാഷയെല്ലാം ഇങ്ങനെയാണ്.സത്യത്തിൽ ഇവിടെ പകലും രാത്രിയും ഇല്ലല്ലോ.അവ ഭൂമിയുടെ ഭ്രമണം മൂലമുള്ള ഭ്രമങ്ങൾ മാത്രം..ഭാഷയ്ക്ക്‌ ദ്വയ്തം വേണം .അതിനു അദ്വയിതമാകുവാൻ,സത്യമാകുവാൻ കഴിയില്ല.എനിക്ക് നിങ്ങളെ ഇഷ്ടമാണ് എന്നുപറയുമ്പോൾ എന്റെ ഇഷ്ടമല്ല നിങ്ങളുടെ ഇഷ്ടം.കള്ളമായി ക്കഴിഞ്ഞു.എന്നാൽ ഞാൻ നിങ്ങളെ ആത്മാർ ഥ മായി ഹൃദയം ചേർത്ത് ആലിംഗനം ചെയ്യുമ്പോൾ, അപ്പോൾ നിങ്ങള്ക്കെല്ലാം പിടികിട്ടുന്നു. എങ്കിൽ ഈശ്വരനെക്കുറിച്ചു അനുഭവമുള്ള യാളിൽനിന്നും(ഗുരുമുഖത്തുനിന്നും) അല്ലാതെ പുസ്തകത്തിലൂടെ പഠിക്കുന്ന വിഡ്ഢിത്തരം ഒന്നോര്ത്ത് നോക്കിയാലും..അത്ചെ യ്യുന്നതിൽ അർ ഥ മുണ്ടോ എന്ന് ചിന്തിക്കണം .അവയെ പാടെ തള്ളിക്കളയണം എന്നല്ല.കുരെഒക്കെ സത്സങ്ങത്തിന്റെ ഗുണം കിട്ടിയേക്കാം .പക്ഷെ അവയുടെ അമിതോപയോഗവും അമിതാധികാരികതയും നമ്മെ അവയിൽ തളചിടും .അവയെ സ്വന്തം ബോധം വര്ധിപ്പിക്കാൻ ഉപയോഗിക്കുക മാത്രം ചെയ്യുന്നതായിരിക്കും നല്ലത്.നമ്മുടെ ബോധത്തിന്റെ സ്വതന്ത്രന്വേഷണ ത്തിനുതന്നെയാകണം പ്രാധാന്യം.അല്ലെങ്കിൽ ആ അറിവുകളെ ഉപയോഗിച്ച് മറ്റുള്ള പാവപ്പെട്ടവരെ നിശബ്ദനാക്കിസ്വന്തം ഈഗോയെ തൃപ്തിപ്പെടുത്താൻ മാത്രം ഉപയോഗിക്കാൻ കൊള്ളാം .അതൊരു അപച യമല്ലേ?.അതിനാൽ നാം കഷ്ടപ്പെടേണ്ടി വരും .നമ്മുടെ അടുത്തുള്ള ജീവനുള്ള യഥാർത്ഥ ഗുരുക്കന്മാരെ അന്വേഷിച്ചിറങ്ങി , കണ്ടെത്തുക. ഒരുപക്ഷെ അയാൾ നമ്മുടെ മനസ്സിലെ, മതത്തിലെ ഗുരു വിന്റെ രൂപത്തെ ത്രി പ്തിപ്പെടു ത്തണ മെന്നു മെന്നു നിർബന്ധമില്ല .അവരുടെ അടുത്ത് അവരോടു ഗ്രന്ഥങ്ങളെ ക്കുറി ച്ചു കലപില കൂട്ടാതെ, മിണ്ടാതെ ആ നിശബ്ദതയിൽ അടുത്തിരുന്നു ധ്യാനിച്ച്‌ ആ മൗനത്തിൽ( ഗുരോസ്തു മൌനം വ്യാഖ്യാനം) സ ത്യം അനുഭവിക്കുന്ന താകും പ്രയോജനമെന്നു കാണാം .അല്ലെങ്കിൽ ഒരുപക്ഷെ ഈ ജന്മവും പാഴായേക്കാം .കാരണം സത്യം ധ്യാനത്തിൻറെ മൌനത്തി ലാണല്ലോ അനുഭവിക്കപ്പെടുന്നത്.
Pls share
https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625?ref=hl

No comments:

Post a Comment